പ്രവാസി സംഘം കൊളച്ചേരി പഞ്ചായത്ത് തല കുടുംബസംഗമം സംഘടിപ്പിച്ചു; കെ.വി. ബിജു ഉദ്ഘാടനം ചെയ്തു

Kannadiparamba online news

കൊളച്ചേരി: പ്രവാസി സംഘം കൊളച്ചേരി പഞ്ചായത്ത് തല കുടുംബസംഗമം കരിങ്കൽക്കുഴിയിലെ പാടിക്കുന്ന് രക്തസാക്ഷി സ്മാരക ഹാളിൽ വച്ച് വിപുലമായി നടന്നു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിജു സംഗമം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പ്രവാസി സംഘം ചേലേരി വില്ലേജ് സെക്രട്ടറി പി. രഘുനാഥ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

പ്രവാസി സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി സി.പി. ഗംഗാധരൻ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. പ്രവാസിസംഘം മയ്യിൽ ഏരിയ സെക്രട്ടറി കെ.വി. ശിവൻ, ടി.കെ. മുഹമ്മദ്‌, എ. സുബൈർ, ചേലേരി വില്ലേജ് സെക്രട്ടറി എം.പി. ശ്രീശൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കൊളച്ചേരി വില്ലേജ് സെക്രട്ടറി സി. പ്രകാശൻ ഏവർക്കും സ്വാഗതവും പ്രസിഡന്റ്‌ കെ. ചന്ദ്രൻ നന്ദിയും രേഖപ്പെടുത്തി. ഒട്ടേറെ പ്രവാസികളും അവരുടെ കുടുംബാംഗങ്ങളും സംഗമത്തിൽ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!