കൊളച്ചേരി: കൊളച്ചേരി ഗ്രാമപഞ്ചായത്ത് നിവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം കാണാൻ പുതിയ കെ.എസ്.ആർ.ടി.സി ബസ് റൂട്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കി. ഔദ്യോഗിക ആവശ്യങ്ങൾക്കായി ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനമായ ചാലയിൽ എത്തിച്ചേരാൻ നിലവിൽ കൊളച്ചേരി നിവാസികൾ വളരെയേറെ പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ട്. ഇതിന് ശാശ്വതമായ ഒരു പരിഹാരം എന്ന നിലയിലാണ് പുതിയ ബസ് റൂട്ട് എന്ന ആവശ്യം ശക്തമാകുന്നത്.
തളിപ്പറമ്പിൽ നിന്ന് ആരംഭിച്ച് പറശ്ശിനിക്കടവ്, കമ്പിൽ, കൊളച്ചേരി, മുണ്ടേരി മൊട്ട, കുടുക്കി മൊട്ട, കാഞ്ഞിരോട്, മൗവ്വഞ്ചേരി, ഏച്ചൂർ, കോയ്യോട്, ചാല വഴി കൂത്തുപറമ്പിലേക്ക് പുതിയ കെ.എസ്.ആർ.ടി.സി ബസ് അനുവദിക്കണമെന്നാണ് ആവശ്യം. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗം ശ്രീധരൻ സംഘമിത്ര നൽകിയ ഈ നിവേദനം ഭരണസമിതി ഐകകണ്ഠ്യേന പ്രമേയമായി അംഗീകരിക്കുകയായിരുന്നു. ജനങ്ങളുടെ യാത്രാക്ലേശം ഒഴിവാക്കാൻ ഈ പ്രമേയം അടിയന്തരമായി ജില്ലാ കലക്ടർക്ക് കൈമാറാൻ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

