കണ്ണൂർ: എളയാവൂർ കിഴുത്തള്ളിയിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് വൻ മോഷണം. അലമാരയും മേശയും കുത്തിത്തുറന്ന മോഷ്ടാവ് ഒന്നേകാൽ ലക്ഷത്തോളം രൂപ വിലമതിക്കുന്ന വാച്ചുകളും വിലപിടിപ്പുള്ള വസ്ത്രങ്ങളുമാണ് കവർന്നത്. എളയാവൂർ കിഴുത്തള്ളിയിൽ താമസിക്കുന്ന തിരുവനന്തപുരം പി.കെ.സി നഗർ സ്വദേശിയായ ജി.എം. മനോജിൻ്റെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ഫെബ്രുവരി 13-ന് വൈകുന്നേരം 3 മണിക്കും 17-ന് രാവിലെ 6 മണിക്കും ഇടയിലുള്ള സമയത്താണ് മോഷണം നടന്നതെന്ന് കരുതുന്നു. വീട്ടുകാർ ഇല്ലാതിരുന്ന സമയം നോക്കി വാതിൽ തകർത്ത് അകത്തുകയറിയ മോഷ്ടാവ് വീടാകെ വലിച്ചുവാരിയിട്ട നിലയിലായിരുന്നു. 1,26,000 രൂപയുടെ സാധനങ്ങൾ നഷ്ടപ്പെട്ടുവെന്നാണ് പരാതിയിൽ പറയുന്നത്. സംഭവസ്ഥലത്ത് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

