ന്യൂഡൽഹി: കേരളം വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക്. സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഏപ്രിൽ 9-ന് നടക്കും. മെയ് 4-നാണ് വോട്ടെണ്ണൽ. ഡൽഹിയിൽ നടക്കുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താസമ്മേളനത്തിലാണ് നിർണ്ണായക പ്രഖ്യാപനം വന്നത്.
കേരളത്തിന് പുറമെ തമിഴ്നാട്, പശ്ചിമബംഗാൾ, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികളും കമ്മീഷൻ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ കമ്മീഷൻ നേരിട്ട് സന്ദർശനം നടത്തുകയും മുന്നൊരുക്കങ്ങൾ പൂർണ്ണമായി വിലയിരുത്തുകയും ചെയ്തതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ പറഞ്ഞു.
സന്ദർശനവേളയിൽ സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും കൂടിക്കാഴ്ച നടത്തുകയും അവരുടെ നിർദേശങ്ങൾ മുഖവിലയ്ക്കെടുക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ജില്ലാ ഇലക്ടറൽ ഓഫീസർമാർ, എസ്.പിമാർ, ഐ.ജിമാർ, ഡി.ഐ.ജിമാർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുമായും സുരക്ഷാ ക്രമീകരണങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കമ്മീഷൻ ചർച്ചകൾ പൂർത്തിയാക്കിയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
കേരളം ബൂത്തിലെത്തുമ്പോൾ അറിയേണ്ടതെല്ലാം
ആകെ വോട്ടർമാർ 2,71,11,856 (മാർച്ച് 13 വരെ)
സ്ത്രീ വോട്ടർമാർ 1.38 കോടിയിലധികം
പുരുഷ വോട്ടർമാർ 1.32 കോടിയിലധികം
ഭിന്നലിംഗ വോട്ടർമാർ 227
18-19 വയസ്സിന് ഇടയിലുളളവർ 4,24,518
ആകെ പോളിങ് ബൂത്തുകൾ 30,471
കൂടിയ പോളിങ് ബൂത്തുകൾ 5034
വോട്ടെണ്ണൽ കേന്ദ്രങ്ങൾ 41
ഇനിയും വോട്ട് ചേർക്കാം
നാമനിർദേശ പത്രിക നൽകാനുളള ദിവസം വരെ വോട്ട് ചേർക്കാം
18 വയസ്സ് പൂർത്തിയായവർക്ക് അവസരം
എസ് ഐ ആറിൽ പേര് ചേർക്കാൻ കഴിയാത്തവർക്കും അവസരം
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

