കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കണ്ണൂർ ജില്ലയിലെ വോട്ടർമാരുടെ അന്തിമ കണക്കുകൾ പുറത്ത്. 2026 മാർച്ച് 15-ലെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കണ്ണൂർ ജില്ലയിൽ ആകെ 21,69,202 വോട്ടർമാരാണുള്ളത്. ഇതിൽ സ്ത്രീ വോട്ടർമാരാണ് ഭൂരിപക്ഷം. 11,21,704 പേർ സ്ത്രീകളും, 10,47,487 പേർ പുരുഷൻമാരും, 11 പേർ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ നിന്നുള്ളവരുമാണ്.
ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിലായി ആകെ 2177 പോളിംഗ് സ്‌റ്റേഷനുകളാണ് വോട്ടെടുപ്പിനായി സജ്ജമാക്കുന്നത്. ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് തളിപ്പറമ്പ് മണ്ഡലത്തിലാണ് (2,31,853). ഏറ്റവും കുറവ് വോട്ടർമാരുള്ളത് പേരാവൂരിലുമാണ് (181,574).
മണ്ഡലം തിരിച്ചുള്ള വോട്ടർമാരുടെ എണ്ണം:
• തളിപ്പറമ്പ്: 2,31,853
• ധർമ്മടം: 2,05,273
• കൂത്തുപറമ്പ്: 2,05,308
• കല്ല്യാശ്ശേരി: 2,02,961
• മട്ടന്നൂർ: 2,00,936
• ഇരിക്കൂർ: 1,98,929
• പയ്യന്നൂർ: 1,88,317
• അഴീക്കോട്: 1,87,039
• തലശ്ശേരി: 1,85,155
• കണ്ണൂർ: 1,81,857
• പേരാവൂർ: 1,81,574
പ്രധാന തീയതികൾ ഒറ്റനോട്ടത്തിൽ:
തിരഞ്ഞെടുപ്പിന്റെ ഗസറ്റ് വിജ്ഞാപനം മാർച്ച് 16-ന് പുറത്തിറങ്ങും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയ്യതി മാർച്ച് 23-ഉം, സൂക്ഷ്മ പരിശോധന 24-നുമാണ്. പത്രിക പിൻവലിക്കാൻ മാർച്ച് 26 വരെ സമയമുണ്ട്. ഏപ്രിൽ 9-നാണ് വോട്ടെടുപ്പ്. മെയ് 4-ന് വോട്ടെണ്ണൽ നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

