മലപ്പട്ടം: ചാർട്ടേഡ് അക്കൗണ്ടൻസി (CA) ഫൗണ്ടേഷൻ പരീക്ഷയിൽ ഉന്നതവിജയം നേടി നാടിന് അഭിമാനമായി മാറിയ വിദ്യാർത്ഥിനിക്ക് ആദരം. ദേശീയതലത്തിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ മലപ്പട്ടം ചൂളിയാട് സ്വദേശി ഹിബ പി.യെയാണ് എം.എസ്.എഫ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചത്.
ഹിബയ്ക്കുള്ള സ്നേഹോപഹാരം എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ് ആഷിഖ് തടിക്കടവ് കൈമാറി. ചടങ്ങിൽ എം.എസ്.എഫ് തളിപ്പറമ്പ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഫായിസ് കുപ്പം, വൈസ് പ്രസിഡന്റ് അഷ്കർ കുറ്റ്യാട്ടൂർ, സെക്രട്ടറി റാസിം പാട്ടയം, മുസ്‌ലിം ലീഗ് മലപ്പട്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാദുലി പി., ചൂളിയാട് ശാഖ സെക്രട്ടറി ഉനൈസ് ടി.പി., മുഹ്സിൻ വേശാല, സഫ്വാൻ കടൂർ, ഹാദി ദാലിൽ, നജാദ് അലി തുടങ്ങിയവർ സംബന്ധിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

