കാത്തിരിപ്പിന് വിരാമം; കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും

Kannadiparamba online news
Screenshot

ന്യൂഡൽഹി: കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് നാല് മണിക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. കേരളത്തിന് പുറമെ അസം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഷെഡ്യൂളാണ് ഇന്ന് പ്രഖ്യാപിക്കുന്നത്.

പ്രഖ്യാപനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങളെല്ലാം കമ്മീഷൻ പൂർത്തിയാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതോടെ ഇന്ന് മുതൽ സംസ്ഥാനങ്ങളിൽ മാതൃകാ പെരുമാറ്റച്ചട്ടം (Model Code of Conduct) നിലവിൽ വരും. മെയ് അഞ്ചിന് മുൻപ് വോട്ടെണ്ണൽ പൂർത്തിയാക്കുന്ന തരത്തിലാകും ഷെഡ്യൂൾ തയ്യാറാക്കുക. കേരളത്തിൽ വിഷു അടക്കമുള്ള ഉത്സവങ്ങൾ കൂടി കണക്കിലെടുത്ത് ഒറ്റ ഘട്ടമായിട്ടായിരിക്കും വോട്ടെടുപ്പ് നടക്കുകയെന്നാണ് വിവരം.

കേരളത്തിൽ നാളെ സർവ്വകക്ഷി യോഗം:

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ നാളെ രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ചുചേർത്തു. നാളെ വൈകിട്ട് മൂന്നുമണിക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസറാണ് യോഗം വിളിച്ചത്. സംസ്ഥാനം തിരഞ്ഞെടുപ്പിന് പൂർണ്ണസജ്ജമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ അറിയിച്ചു. മാർച്ച് 13 വരെയുള്ള പുതിയ കണക്ക് പ്രകാരം കേരളത്തിൽ 2,71,11,856 പേരാണ് ആകെ വോട്ടർമാരായുള്ളത്. ഇനിയും വോട്ടർ പട്ടികയിൽ പേരുചേർക്കാൻ അവസരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!