പയ്യന്നൂർ: പയ്യന്നൂരിലെ റിലയൻസ് സ്മാർട്ട് ബസാറിലെ ലിഫ്റ്റിൽ കുടുങ്ങിയ രണ്ട് സ്ത്രീകളെ പയ്യന്നൂർ ഫയർഫോഴ്സ് സംഘം അതിവിദഗ്ദ്ധമായി രക്ഷപ്പെടുത്തി. ശനിയാഴ്ച രാത്രി 7.20 മണിയോടെയാണ് സംഭവം നടന്നത്. ലിഫ്റ്റ് പ്രവർത്തനരഹിതമായി പാതിവഴിയിൽ കുടുങ്ങിയതിനെ തുടർന്ന് സ്ത്രീകൾക്ക് പുറത്തേക്ക് ഇറങ്ങാൻ കഴിയാതെ വന്നതോടെയാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്.
ലിഫ്റ്റ് കീ ഉപയോഗിച്ച് തുറക്കാൻ സാധിക്കാത്ത സാഹചര്യമായിരുന്നു അവിടെയുണ്ടായിരുന്നത്. തുടർന്ന് അഗ്നിരക്ഷാ സേന ഹൈഡ്രോളിക് സ്പ്രെഡർ ഉപയോഗിച്ച് വെറും പത്ത് മിനുട്ട് കൊണ്ടാണ് ലിഫ്റ്റ് തുറന്ന് സ്ത്രീകളെ സുരക്ഷിതമായി പുറത്തെടുത്തത്. ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടൽ വലിയൊരു ദുരന്തം ഒഴിവായി.
സ്റ്റേഷൻ ഓഫീസർ സി.പി. രാജേഷിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശ്രീനിവാസൻ പി., ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ വിനീഷ്, ലിജീഷ്, ജോബിമോൻ, ഇർഷാദ് എന്നിവരും ഹോം ഗാർഡ് ശ്രീകാന്തും ഈ ദ്രുതഗതിയിലുള്ള രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

