സാമ്പത്തിക ഇടപാട്:യുവാവിനെ രണ്ടു കാറുകളിലെത്തിയ 15അംഗ സംഘം തട്ടികൊണ്ടുപോയി

Kannadiparamba online news
Screenshot

കണ്ണപുരം: ചെറുകുന്ന് സ്വദേശിയായ യുവാവിനെ രണ്ടു കാറുകളിലായി എത്തിയ 15 അംഗ സംഘം തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പരാതിയിൽ പോലീസ് കേസെടുത്തു. ചെറുകുന്ന് പോസ്റ്റോഫീസിന് സമീപത്തെ ദീപക്കിനെയാണ് സംഘം തട്ടിക്കൊണ്ടുപോയത്. ഇന്നലെ ഉച്ചയ്ക്ക് 12.30 മണിയോടെ ചെറുകുന്നിലെ ചായക്കടയിൽ ഇരിക്കവേയാണ് കെ എൽ. 55.എ.എൽ. 4324,കെ.എൽ. 58.എ.സി. 6300 എന്നീ കാറുകളിലെത്തിയ സംഘം കണ്ണൂർ ഭാഗത്തേക്ക് തട്ടിക്കൊണ്ടുപോയത്. തുടർന്ന് സുഹൃത്ത് ചെറുകുന്ന് പോസ്റ്റോഫീസിന് സമീപത്തെ ടി.വി. അരുൺ കണ്ണപുരം പോലീസിൽ പരാതി നൽകി. സാമ്പത്തിക ഇടപാടാണ് സംഭവത്തിന് കാരണമെന്ന് പരാതിയിൽ പറയുന്നു.കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!