പുല്ലൂപ്പി: കക്കാട് ദാറുൽ ഫുർഖാൻ ഇസ്‌ലാമിക് അക്കാദമിയിൽ നിന്നും ഖുർആൻ മനഃപാഠമാക്കുന്ന ഹിഫ്ള് പഠനം പൂർത്തിയാക്കി പുല്ലൂപ്പി സ്വദേശിയായ വിദ്യാർത്ഥി നാടിന്റെ അഭിമാനമായി മാറി. പുല്ലൂപ്പി ചെങ്ങിനിക്കണ്ടിയിലെ സാറാ-നജീബ് ദമ്പതികളുടെ മകൻ ഹാഫിള് മുഹമ്മദ് നസാഈ ആണ് ഈ ഉന്നത നേട്ടം കരസ്ഥമാക്കിയത്.
ചെറുപ്രായത്തിൽ തന്നെ വിശുദ്ധ ഖുർആൻ പൂർണ്ണമായും ഹൃദിസ്ഥമാക്കി ഈ വലിയ നേട്ടം കൈവരിച്ച ഹാഫിള് മുഹമ്മദ് നസാഈയെ നാട്ടുക്കാരും മഹല്ല് കമ്മിറ്റിയും വിവിധ മത-സാമൂഹിക സംഘടനകളും അഭിനന്ദിച്ചു. വിദ്യാർത്ഥിയുടെ നിരന്തരമായ പരിശ്രമത്തിനും അക്കാദമിയിലെ അധ്യാപകർ നൽകിയ മികച്ച പിന്തുണയ്ക്കുമാണ് ഈ നേട്ടം സമർപ്പിക്കുന്നതെന്ന് രക്ഷിതാക്കൾ പറഞ്ഞു. നാടിന് മാതൃകയായ മുഹമ്മദ് നസാഈക്ക് തുടർപഠനത്തിലും ഉന്നതവിജയങ്ങൾ നേടാനാകട്ടെ എന്ന് ഏവരും ആശംസിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

