4.26 കോടി രൂപയുടെ പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതി; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ്

Kannadiparamba online news

പുല്ലൂപ്പിക്കടവ്: 4.26 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതിയുടെ നടത്തിപ്പിൽ വൻ അനാസ്ഥയും ക്രമക്കേടുമെന്നാരോപിച്ച് യു.ഡി.എഫ് രംഗത്ത്. പദ്ധതിയെക്കുറിച്ച് സമഗ്രമായ വിജിലൻസ് അന്വേഷണം വേണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു. യു.ഡി.എഫ് കണ്ണൂർ ജില്ലാ കൺവീനർ അബ്ദുൽ കരീം ചേലേരിയുടെ നേതൃത്വത്തിലുള്ള സംഘം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ പദ്ധതി പ്രദേശം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

രണ്ട് വർഷം മുമ്പ് ഉദ്ഘാടനം കഴിഞ്ഞ പദ്ധതിയുടെ മുഖ്യ ആകർഷണമായിരുന്ന ഫ്ലോട്ടിങ് റെസ്റ്റോറന്റ് ഇതുവരെയും പ്രവർത്തനസജ്ജമാകാത്തത് ഭരണകർത്താക്കളുടെ വലിയ അനാസ്ഥയാണെന്ന് യു.ഡി.എഫ് സംഘം ചൂണ്ടിക്കാട്ടി. ബെനിഫിഷ്യറി വിഹിതത്തിൽ നിന്ന് 30% പഞ്ചായത്തിലേക്ക് നൽകണമെന്നാണ് വ്യവസ്ഥ. എന്നാൽ കഴിഞ്ഞ രണ്ട് വർഷത്തെ വരുമാനമായി വെറും മൂന്ന് ലക്ഷം രൂപ മാത്രമാണ് പഞ്ചായത്തിലേക്ക് കൈമാറിയത്. ഇത് പദ്ധതിയുടെ വരുമാനക്കുറവും നടത്തിപ്പിലെ വൻ പാളിച്ചകളുമാണ് വ്യക്തമാക്കുന്നത്.

പഞ്ചായത്തിനും ടൂറിസം ഡിപ്പാർട്മെന്റിനും ഉപകരിക്കുന്ന പദ്ധതിയെന്ന് അവകാശപ്പെട്ട് തുടങ്ങിയ പദ്ധതിയിൽ കേവലമായ സൗകര്യങ്ങൾ മാത്രം സജ്ജീകരിച്ച് ജനങ്ങളെ കബളിപ്പിക്കുന്ന രീതി ചോദ്യം ചെയ്യപ്പെടേണ്ടതുണ്ടെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. പദ്ധതിയുടെ നടത്തിപ്പിൽ വലിയ സംശയങ്ങൾ നിലനിൽക്കുന്നതിനാൽ വിജിലൻസ് അന്വേഷണം നടത്തണമെന്നും, സുതാര്യത ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കണമെന്നും യു.ഡി.എഫ് സംഘം ആവശ്യപ്പെട്ടു.

സന്ദർശന സംഘത്തിൽ ഡി.സി.സി സെക്രട്ടറി രജിത് നാറാത്ത്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.പി. മോഹനൻ, നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത് കെ., വൈസ് പ്രസിഡന്റ് സുധീഷ് നാറാത്ത്, കെ.കെ. ഷിനാജ്, അഷ്‌കർ കണ്ണാടിപ്പറമ്പ്, നിയാസ് ചെരുപ്പേത്ത്, പഞ്ചായത്ത് അംഗങ്ങളായ നസ്രിയ, സാബിറ, ഹംസ ദാരിമി, സനീഷ്, സുഫൈദ്, ജുനൈദ്, ടി.കെ. നാരായണൻ എന്നിവർ സംബന്ധിച്ചു.

.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!