പുല്ലൂപ്പി : തൃശൂരിൽ വെച്ച് നടന്ന സംസ്ഥാന തല അബാക്കസ് മത്സരത്തിൽ ഉന്നത വിജയം കരസ്ഥമാക്കി പുലീപ്പി മാപ്പിള എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ നാടിന് അഭിമാനമായി. ഈ മിന്നും വിജയത്തോടെ കോയമ്പത്തൂരിൽ വച്ച് നടക്കുന്ന നാഷണൽ ലെവൽ അബാക്കസ് മത്സരത്തിലേക്ക് കുട്ടികൾ അർഹത നേടി.
പതിനായിരക്കണക്കിന് കുട്ടികളോടൊപ്പം മാറ്റുരച്ചാണ് പുലീപ്പി മാപ്പിള സ്കൂളിലെ സിഷാൻ ഷാഹിർ, നഫീസത്തുൽ മിസ്റിയ, ഫാത്തിമ ഹനീഫ, ഷർബാസി സഹീർ, മുഹമ്മദ് ഷസിൻ, മജ്ഹ റഷീദ്, സയ നൗറിൻ, ഹാജറ, ഷെഫിൻ കെ.ടി എന്നീ മിടുക്കർ ഈ നേട്ടം കരസ്ഥമാക്കിയത്. സ്കൂളിലെ അധ്യാപികയായ ഷാഹിന കെ.പിയാണ് ഈ കുട്ടികൾക്ക് അബാക്കസ് പരിശീലനം നൽകി വരുന്നത്.
തുടർച്ചയായ അബാക്കസ് പരിശീലനത്തിലൂടെ കുട്ടികളിൽ ഗണിതത്തിൽ വലിയ താൽപര്യം ഉണ്ടാകുകയും, എത്ര വലിയ ഗണിതപ്രശ്നങ്ങളും നിഷ്പ്രയാസം കണ്ടെത്താനുള്ള കഴിവും കുട്ടികൾക്ക് ലഭിക്കുന്നുണ്ടെന്ന് അധ്യാപകർ പറഞ്ഞു. ദേശീയ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുഴുവൻ വിദ്യാർത്ഥികളെയും പുലീപ്പി മാപ്പിള എൽ.പി സ്കൂൾ സ്റ്റാഫും പി.ടി.എ കമ്മിറ്റിയും ചേർന്ന് അനുമോദിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

