ഗ്യാസ് തീർന്നു, കണ്ണൂരിൽ ഹോട്ടലുകൾക്ക് താഴുവീഴുന്നു

Kannadiparamba online news
Screenshot

കണ്ണൂർ: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതോടെ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ നാട്ടിലെ ഹോട്ടലുകളിലെ അടുക്കളകളിലേക്കും ഭീഷണിയായി എത്തുന്നു. എൽ.പി.ജി ക്ഷാമം അതിരൂക്ഷമായതോടെ കണ്ണൂർ ജില്ലയിലെ 40 ഓളം ഹോട്ടലുകൾ അടച്ചുപൂട്ടൽ ഭീഷണിയിലാണ്. പ്രതിസന്ധി രൂക്ഷമായതോടെ കണ്ണൂർ നഗരത്തിലെ പ്രമുഖ ഹോട്ടലായ ‘ഗസൽ’ (Gazal) ഇതിനോടകം അടച്ചുപൂട്ടി.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഹോട്ടലുകൾക്കുള്ള വാണിജ്യ ഗ്യാസ് സിലിണ്ടർ വിതരണം പൂർണമായും നിലച്ചതാണ് ഈ അപ്രതീക്ഷിത പ്രതിസന്ധിക്ക് കാരണം. എൽ.പി.ജി സിലിണ്ടറുകൾക്ക് വലിയ തോതിൽ വില കൂട്ടിയതിന് പിന്നാലെയാണ് ക്ഷാമവും പിടിമുറുക്കിയത്. പ്രതിദിനം രണ്ട് മുതൽ ആറ് സിലിണ്ടറുകൾ വരെ ഉപയോഗിക്കുന്ന നിരവധി ഹോട്ടലുകൾ കണ്ണൂർ ജില്ലയിലുണ്ട്. ഇവരെല്ലാം പാചകം ചെയ്യാൻ മാർഗ്ഗമില്ലാതെ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.

ഈ വിഷയം വലിയൊരു സാമ്പത്തിക, തൊഴിൽ പ്രതിസന്ധിയാണ് ജില്ലയിൽ സൃഷ്ടിക്കാൻ പോകുന്നത്. ക്ഷാമം തുടരുകയും ഹോട്ടലുകൾ കൂട്ടത്തോടെ അടച്ചുപൂട്ടുകയും ചെയ്താൽ ജില്ലയിൽ മാത്രം ഏകദേശം 20,000 പേരുടെ തൊഴിലാകും ഇല്ലാതാവുക. ഇതോടെ ഈ തൊഴിലാളികളെ ആശ്രയിച്ചു കഴിയുന്ന നിരവധി കുടുംബങ്ങളുടെ ജീവിതം വലിയ ദുരിതത്തിലാകും. സർക്കാരിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ കൂടുതൽ ഹോട്ടലുകൾ പൂട്ടാൻ നിർബന്ധിതരാകും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!