കണ്ണൂർ: കണ്ണൂർ പഴയ ബസ്‌സ്റ്റാൻഡിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മാരക ലഹരിമരുന്നായ മെത്താംഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ. കോഴിക്കോട് പന്ന്യങ്ങര സ്വദേശിയായ എൻ.പി. അജ്മൽ (34) ആണ് പിടിയിലായത്. ഇവരിൽ നിന്നും 3.760 ഗ്രാം മെത്താംഫിറ്റമിൻ പിടികൂടി. കണ്ണൂർ എക്‌സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ അക്ഷയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വലയിലാക്കിയത്.
എക്സൈസ് കമ്മീഷണർ സ്ക്വാഡിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രതിയെ കണ്ടെത്തുന്നതിനായി കേരള എ.ടി.എസിന്‍റെയും (ATS) കണ്ണൂർ ഡിവിഷൻ സൈബർ വിഭാഗത്തിന്‍റെയും സഹായവും എക്സൈസ് സംഘത്തിന് ലഭിച്ചിരുന്നു.
പരിശോധനാ സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി.പി. ഷനിൽ കുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ്മാരായ സന്തോഷ് തൂണോളി, എം.കെ. സന്തോഷ്, പ്രിവന്‍റീവ് ഓഫീസർ ഗ്രേഡ്മാരായ ഇ. സുജിത്ത്, എം. സജിത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ ഒ.വി. ഷിബു, പി.പി. നിഖിൽ, സിവിൽ എക്സൈസ് ഡ്രൈവർ പി. ഷജിത്ത് എന്നിവരും പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

