പയ്യന്നൂർ : വീട്ടിൽ നിന്നും കാണാതായ സെക്യുരിറ്റി ജോലി ചെയ്യുന്ന മധ്യവയസ്കൻ്റെ മൃതദേഹം വീടിനു സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ കിണറിൽ കണ്ടെത്തി. കണ്ണൂരിൽ സെക്യുരിറ്റി ജീവനക്കാരനായിരുന്നഅന്നൂർ കിഴക്കേ ക്കൊവ്വലിലെ പള്ളോട്ട് മോഹൻദാസിൻ്റെ (63) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ 9 മണിയോടെയാണ് കിസാൻ കൊവ്വലിലെ ഒഴിഞ്ഞ പറമ്പിലെ കിണറിൽ മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോ ടെയാണ് മോഹൻദാസിനെ വീട്ടിൽ നിന്നും കാണാതായത്. തുടർന്ന് ബന്ധുക്കൾ തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ: പ്രീത ( ബ്യൂട്ടീഷൻ പെരുമ്പ ). ഏക മകൾ: മേഘ രാജ്. മരുമകൻ: പ്രണവ് അഴീക്കോട് ( ഗൾഫ്). സഹോദരങ്ങൾ: ചന്ദ്രൻ,ഭാസ്കരൻ, അരവിന്ദൻ, രാജൻ, രോഹിണി,കാരിച്ചി, ശാന്ത, രേണുക , കുഞ്ഞിപ്പെണ്ണ്, പരേതയായ സുശീല. പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

