പാപ്പിനിശ്ശേരി: അറ്റകുറ്റപ്പണി പുരോഗമിക്കുന്ന പാപ്പിനിശ്ശേരി മേൽപ്പാലത്തിൽ കെ.വി. സുമേഷ് എം.എൽ.എയുടെയും പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ അജിത്ത് രാമചന്ദ്രന്റെയും നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി. പാലത്തിൽ ആദ്യം കണക്കാക്കിയതിലും ഇരട്ടിയിലധികം കേടുപാടുകൾ ഉള്ളതായി പരിശോധനയിൽ കണ്ടെത്തി. അതിനാൽ കൂടുതൽ സൂക്ഷ്മമായ അറ്റകുറ്റപ്പണികൾ ആവശ്യമാണെന്ന് ചീഫ് എൻജിനീയർ വ്യക്തമാക്കി.
നിലവിലെ ടാറിംഗ് പാളി ജെ.സി.ബി ഉപയോഗിച്ച് പൂർണമായും ഇളക്കി മാറ്റിയാണ് ഇപ്പോൾ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നത്. പാലത്തിന്റെ കേടുപാടുകൾ ഗൗരവമായതിനാൽ പണികൾ പൂർത്തിയാക്കുന്നതിന് കൂടുതൽ കാലതാമസം വേണ്ടിവരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ ജനങ്ങളുടെ യാത്രാക്ലേശം പരിഗണിച്ച്, അറ്റകുറ്റപ്പണികൾ എത്രയും വേഗം പൂർത്തിയാക്കാൻ കെ.വി. സുമേഷ് എം.എൽ.എ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി.
പരിശോധനാ സംഘത്തിൽ പൊതുമരാമത്ത് സൂപ്രണ്ടിങ് എഞ്ചിനീയർ പി.കെ. മിനി, എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.എം. ഹരീഷ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സി. സുജിത്ത് കുമാർ, അസിസ്റ്റന്റ് എഞ്ചിനീയർ കെ. ശ്രീരാഗ് എന്നിവരും സന്നിഹിതരായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

