കുറ്റ്യാട്ടൂർ: ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പൈപ്പ് ഇന്റർ കണക്ഷനുവേണ്ടി റോഡ് ക്രോസിങ് വർക്ക് നടക്കുന്നതിനാൽ വലിയന്നൂർ – നായാട്ടുപാറ റോഡിൽ ഗതാഗതം പൂർണമായും നിരോധിക്കുമെന്ന് കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് അധികൃതർ അറിയിച്ചു. വടുവൻകുളം മുതൽ ചെറുവത്തലമൊട്ട വരെയുള്ള ഭാഗത്താണ് പ്രവൃത്തി നടക്കുന്നത്.
നാളെ (മാർച്ച് 12 വ്യാഴാഴ്ച) വൈകുന്നേരം 7 മണി മുതൽ മറ്റന്നാൾ (മാർച്ച് 13 വെള്ളിയാഴ്ച) രാവിലെ 7 മണി വരെയാണ് റോഡ് പൂർണ്ണമായും അടച്ചിടുക. രാത്രി സമയങ്ങളിൽ ഇതുവഴി പോകുന്ന വാഹനങ്ങൾക്ക് പ്രവൃത്തികൾ തടസ്സമാകും എന്നതിനാലാണ് പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്തിയത്. ഈ സമയങ്ങളിൽ യാത്രാക്ലേശം ഒഴിവാക്കുന്നതിനായി യാത്രക്കാർ മറ്റ് ബദൽ റോഡുകൾ ഉപയോഗിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

