മലപ്പട്ടം: റിട്ടയേർഡ് മലപ്പട്ടം ഹൈസ്കൂൾ ജീവനക്കാരൻ പി. ബാലൻ പുളുക്കൂൽ (82) നിര്യാതനായി. സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന പരേതനായ പുളുക്കൂൽ കൃഷ്ണന്റെയും കെ.ഇ. മാധവിയമ്മയുടെയും മകനാണ്.
പുത്തലത്ത് സരസ്വതിയാണ് ഭാര്യ. മക്കൾ: തിലോത്തമ (അങ്കണവാടി അധ്യാപിക, കണ്ണോം), തിലജ, സവിത (കൃഷി അസിസ്റ്റൻ്റ്, എടക്കാട് കൃഷിഭവൻ). മരുമക്കൾ: ടി.വി. നാരായണൻ (കണ്ണോം), ബാബുരാജ് (കോടിയേരി), ഷിബു ഇരിവേരി (അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്‌പെക്ടർ).
സഹോദരങ്ങൾ: പി. നാരായണി (കോട്ടയാട്), മലപ്പട്ടം പ്രഭാകരൻ (കാർഷിക ലേഖകൻ), പി. പവനൻ, പി. പുഷ്പജൻ (മുൻ മലപ്പട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്).
സംസ്കാരം നാളെ (12/3/2026, വ്യാഴാഴ്ച) രാവിലെ 11 മണിക്ക് മലപ്പട്ടം പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

