കൊളച്ചേരി: മുസ്ലിം ലീഗ് സ്ഥാപക ദിനത്തോടനുബന്ധിച്ച് മുസ്ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗഹൃദ സംഗമവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു. ചൊവ്വാഴ്ച വൈകുന്നേരം 4.30-ന് ചേലേരിമുക്കിൽ വെച്ചാണ് പരിപാടി നടന്നത്.
സൗഹൃദ സംഗമത്തിന്റെ ഉദ്ഘാടനം കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം കൊടിപ്പോയിൽ മുസ്തഫ നിർവഹിച്ചു. ചടങ്ങിൽ അശ്റഫ് അൽ ഖാസിമി മുഖ്യപ്രഭാഷണം നടത്തി. പാർട്ടി പ്രവർത്തകരും പ്രദേശവാസികളും ഉൾപ്പെടെ നിരവധി പേർ ഇഫ്താർ വിരുന്നിലും സംഗമത്തിലും പങ്കെടുത്തു.


വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

