സാഹിത്യലോകത്തേക്ക് ചുവടുവെച്ച് കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്; നിജിലേഷ് പറമ്പന്റെ കന്നിപ്പുസ്തകം ‘കുഞ്ഞു പെങ്ങൾ’ പ്രകാശനം ചെയ്തു

Anees kannadiparamba

കുറ്റ്യാട്ടൂർ: കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നിജിലേഷ് പറമ്പന്റെ ആദ്യ പുസ്തകമായ ‘കുഞ്ഞു പെങ്ങൾ’ എന്ന ബാലസാഹിത്യ കൃതി പ്രകാശനം ചെയ്തു. പു.കാ.സ സംസ്ഥാന സെക്രട്ടറി എം.കെ. മനോഹരൻ പുസ്തകം നിജിലേഷ് പറമ്പന്റെ അമ്മ നന്ദിനിക്ക് നൽകിയാണ് പ്രകാശനം നിർവഹിച്ചത്.

ചടങ്ങിൽ ഗ്രന്ഥശാല പ്രവർത്തകൻ ഇ.പി.ആർ. വേശാല അധ്യക്ഷത വഹിച്ചു. നാടക പ്രവർത്തകൻ എ. അശോകൻ ഏവർക്കും സ്വാഗതം ആശംസിച്ചു. തുടർന്ന് സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖർ പുസ്തക പരിചയവും ആശംസാ പ്രസംഗവും നടത്തി. നാരായണൻ കാവുമ്പായി, രാധാകൃഷ്ണൻ പട്ടാന്നൂർ, ശ്രീധരൻ സംഗമിത്ര, എൻ. അനിൽകുമാർ, ജിജു ഒറപ്പടി, എ. പ്രഭാകരൻ മാസ്റ്റർ, പി.എം. ബിന്ദു, ഒ. അശോകൻ (കൈരളി ബുക്സ്) തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!