പരാതികൾക്ക് അതിവേഗ പരിഹാരവുമായി കണ്ണൂർ കോർപ്പറേഷൻ; ഫീൽഡ് ഉദ്യോഗസ്ഥർക്ക് നാളെ ഇലക്ട്രിക് സ്കൂട്ടറുകൾ വിതരണം ചെയ്യും

Anees kannadiparamba

കണ്ണൂർ: നഗരവാസികളുടെ പരാതികളിൽ അതിവേഗം ഇടപെടാനും പരിഹാരം കാണാനും ലക്ഷ്യമിട്ട് കണ്ണൂർ കോർപ്പറേഷൻ നടപ്പിലാക്കുന്ന ‘വിളിപ്പുറത്ത് പരാതി പരിഹാരം’ പദ്ധതിക്ക് നാളെ (വ്യാഴാഴ്ച) തുടക്കമാകും. ഇതിന്റെ ഭാഗമായി ഫീൽഡ് തലത്തിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കുള്ള ഇലക്ട്രിക് സ്കൂട്ടറുകളുടെ വിതരണോദ്ഘാടനം കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. പി. ഇന്ദിര നിർവഹിക്കും.

നാളെ (12-03-2026, വ്യാഴാഴ്ച) ഉച്ചയ്ക്ക് 1 മണിക്ക് കോർപ്പറേഷൻ ഓഫീസിൽ വെച്ചാണ് ചടങ്ങ് നടക്കുക. ഡെപ്യൂട്ടി മേയർ കെ.പി. താഹിർ ചടങ്ങിൽ ഏവർക്കും സ്വാഗതം ആശംസിക്കും. ജനങ്ങളുടെ പരാതികളിൽ കാലതാമസമില്ലാതെ നടപടിയെടുക്കാൻ ഈ പുതിയ സംവിധാനം ഉദ്യോഗസ്ഥരെ വലിയ രീതിയിൽ സഹായിക്കുമെന്നാണ് വിലയിരുത്തൽ. പരാതി പരിഹാര സംവിധാനം കാര്യക്ഷമമാക്കുന്നതിനൊപ്പം പരിസ്ഥിതി സൗഹൃദമായ ഇലക്ട്രിക് വാഹനങ്ങൾ നൽകുന്നതിലൂടെ മികച്ച മാതൃകയാണ് കോർപ്പറേഷൻ ഭരണസമിതി കാട്ടുന്നത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!