കണ്ണൂർ: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങൾ ഗൾഫ് പ്രവാസികൾക്കും വിമാന യാത്രക്കാർക്കും തിരിച്ചടിയാകുന്നു. ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട് ജെറ്റ് ഇന്ധന വിലയിലുണ്ടായ കുത്തനെയുള്ള വർധനവിന്റെ പശ്ചാത്തലത്തിൽ, ആഭ്യന്തര-അന്തർദേശീയ റൂട്ടുകളിൽ ഘട്ടംഘട്ടമായി ഇന്ധന സർചാർജ് ഏർപ്പെടുത്താൻ എയർ ഇന്ത്യ തീരുമാനിച്ചു. ഇതോടെ വിമാന യാത്രയ്ക്ക് വലിയ തോതിൽ ചെലവേറും.
എയർ ഇന്ത്യ എക്സ്പ്രസ് നടത്തുന്ന സർവീസുകൾക്കും ഈ സർചാർജ് ബാധകമാകുമെന്ന് എയർലൈൻ ഗ്രൂപ്പ് അറിയിച്ചു. ഗൾഫ് മേഖലയിലെ വിതരണ തടസ്സങ്ങൾ കാരണം 2026 മാർച്ച് ആദ്യം മുതൽ ഏവിയേഷൻ ടർബൈൻ ഇന്ധന (എടിഎഫ്) വിലയിലുണ്ടായ കുത്തനെയുള്ള വർധനവാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്ന് എയർലൈൻ അധികൃതർ വ്യക്തമാക്കി. സർചാർജ് പ്രാബല്യത്തിൽ വരുന്നതോടെ ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരും. ഇത് നാട്ടിലേക്കും തിരിച്ചുമുള്ള പ്രവാസികളുടെ യാത്രയെ സാരമായി ബാധിക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

