ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Kannadiparamba online news
Screenshot

കൂത്തുപറമ്പ്: ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മാങ്ങാട്ടിടം ശങ്കരനെല്ലൂർ കുടുക്കിമെട്ടയിലെ ചാത്തോത്ത് വീട്ടിൽ സായന്ത് (24) ആണ് മരിച്ചത്.

ശനിയാഴ്ച അർധരാത്രി വണ്ണാൻ്റെമെട്ടയിലായിരുന്നു അപകടം നടന്നത്. ചാമ്പാട് കൂറുംബക്കാവ് താലപ്പൊലി ഉത്സവത്തിൽ പങ്കെടുത്ത് മടങ്ങവേയായിരുന്നു സായന്ത് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കെ.പി. രാമചന്ദ്രന്റെയും ഷീജയുടെയും മകനാണ് മരിച്ച സായന്ത്. മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് മുൻ അംഗമായ ശ്വേത, സ്നേഹ എന്നിവർ സഹോദരങ്ങളാണ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!