ട്രെയിനിൽ കടത്തുകയായിരുന്ന 201 മൊബൈൽ ഫോണുകൾ ആർ.പി.എഫ് പിടികൂടി

Kannadiparamba online news
Screenshot

കണ്ണൂർ: വിൽപ്പനയ്ക്കായി ട്രെയിനിൽ കടത്തുകയായിരുന്ന 201 പഴയ മൊബൈൽ ഫോണുകൾ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (RPF) പിടികൂടി. ജാംനഗർ-തിരുനെൽവേലി എക്സ്പ്രസിൽ മംഗളൂരു ജങ്‌ഷനിൽ വെച്ചാണ് വൻ മൊബൈൽ ശേഖരം പിടിച്ചെടുത്തത്.

കൊങ്കൺ റെയിൽവേ പാതയിലൂടെ യാത്ര ചെയ്യുന്നവരിൽ നിന്നുൾപ്പെടെ മോഷ്ടിച്ച ഫോണുകളാണ് ഇവയെന്നാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. അന്യസംസ്ഥാനങ്ങളിലേക്ക് വിൽപ്പനയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ്‌ ഇവ ആർ.പി.എഫിന്റെ പിടിയിലായത്. പിടിച്ചെടുത്ത ഫോണുകൾക്ക് 5000 മുതൽ 10,000 രൂപവരെ വിലവരുമെന്ന് കണക്കാക്കുന്നു.

ആർ.പി.എഫ് ഇൻസ്പെക്ടർ മനോജ് കുമാർ ഒതയോത്തിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ രാജീവ്, കെ. ശശി, പി. സുജീഷ് കുമാർ, എം. രാഘവൻ, പി. രാമകൃഷ്ണൻ, കെ. സുനിൽ എന്നിവരടങ്ങുന്ന സംഘമാണ് ഫോണുകൾ പിടികൂടിയത്. ഫോണുകൾ കടത്തിയതിന് പിന്നിലുള്ള വൻസംഘത്തെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!