കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് കൊറ്റാളി ശ്രീ കുറുമ്പ പുതിയ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി കളിയാട്ട മഹോത്സവത്തിന് ഭക്തിനിർഭരമായ തുടക്കം. ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന ഗണപതി ഹോമത്തോടെയാണ് വമ്പിച്ച ആഘോഷപരിപാടികൾക്ക് തുടക്കമായത്.
തുടർന്ന് കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും ദീപവും തിരിയും ഏറ്റുവാങ്ങി കലശം കുളിച്ച്, ആരൂഢ സ്ഥാനമായ പാളത്ത് കഴകപ്പുരയിൽ നിന്നും തിടമ്പും തിരുവായുധവും എഴുന്നള്ളിച്ചു. വൈവിധ്യമാർന്ന കെട്ടുകാഴ്ചകളുടെ അകമ്പടിയോടെയുള്ള കലവറ നിറയ്ക്കൽ ഘോഷയാത്രയ്ക്കും കാവിൽ കയറൽ ചടങ്ങിനും നാട് സാക്ഷ്യം വഹിച്ചു. വരും ദിവസങ്ങളിലായി വിവിധ തെയ്യക്കോലങ്ങൾ കാവിൽ കെട്ടിയാടും.
ഉത്സവ പരിപാടികൾ:
• മാർച്ച് 11 (ബുധൻ): വൈകുന്നേരം 3.30-ന് ഉച്ചപൂജ, 7.00-ന് ദേശവാസികളുടെ കലാപരിപാടികൾ, കുടവെപ്പ്, ഗണപതി കളത്തിൽ പൂജ. രാത്രി 9-ന് പുതിയ ഭഗവതിയുടെ കൂടിയാട്ടം, കാരകൈയ്യൽക്കൽ, വിഷ്ണുമൂർത്തിയുടെ തോറ്റം, കുളിച്ചെഴുന്നള്ളത്ത്, കളം കയ്യേൽക്കൽ, ബലികർമ്മം, കാളിയുടെ തിറ, പൂവാരാധന, പുതിയ ഭഗവതിയുടെ തിറ, ഭദ്രകാളിയുടെ തിറ.
• മാർച്ച് 12 (വ്യാഴം): വൈകുന്നേരം 5-ന് ഇളം കോലം, ഗണപതിക്കളത്തിൽ പൂജ, അന്തി പൂജ, ദണ്ടൻ ദൈവത്തിന്റെ വെള്ളാട്ടം, വിഷ്ണുമൂർത്തിയുടെ തോറ്റം, കണ്ടാ കർണന്റെ വെള്ളാട്ടം, മുതകലശം വരവ്, വസൂരിമാലയുടെ വെള്ളാട്ടം, വീരൻ ദൈവത്തിന്റെ വെള്ളാട്ടം, വീരൻ ദൈവത്തിന്റെ തിറ, കുളിച്ചെഴുന്നള്ളത്ത്, കളം കയ്യേൽക്കലും താലപ്പൊലിയും, പന്തവും താലപ്പൊലിയും.
• മാർച്ച് 13 (വെള്ളി): പുലർച്ചെ 3-ന് ദണ്ഡൻ ദൈവത്തിന്റെ തിറ, കുളിച്ചെഴുന്നള്ളത്ത്, കലശം കയ്യേൽക്കൽ, കണ്ടകർണ്ണന്റെ തിറ, വിഷ്ണുമൂർത്തിയുടെ തിറ. രാവിലെ 6-ന് വസൂരി മാലയുടെ തിറ, മൂത്ത ഭഗവതിയുടെ തിറ. 9-ന് വസൂരി മാലയുടെയും കണ്ഡകർണ്ണൻ ദൈവത്തിന്റെയും കളിയാം വെള്ളി. ഉച്ചയ്ക്ക് 2 മണിക്ക് ക്ഷേത്രത്തിൽ നിന്നും കഴകപ്പുരയിലേക്ക് തിടമ്പും തിരുവായുധവും എഴുന്നള്ളിക്കുന്നതോടെ ഉത്സവത്തിന് സമാപനമാകും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

