കണ്ണൂരിൽ സ്ഥാപനം കുത്തിത്തുറന്ന് ഒന്നര ലക്ഷം രൂപ കവർന്ന മോഷ്ടാവ് മണിക്കൂറുകൾക്കകം പോലീസ് പിടിയിൽ! 

Anees kannadiparamba

കണ്ണൂർ: നഗരത്തിലെ കൺസ്ട്രക്ഷൻ സ്ഥാപനത്തിന്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്ന് ഒന്നരലക്ഷം രൂപ കവർന്ന പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടികൂടി. താവക്കര സ്കൈ പാലസ് ഹോട്ടലിന് പിറകിലായി പ്രവർത്തിക്കുന്ന ‘ആകൃതി ഡിസൈൻ കൺസ്ട്രക്ഷൻ’ എന്ന സ്ഥാപനത്തിലാണ് കവർച്ച നടന്നത്. ഒഡീഷ നയാഗഡ് ഗണ്ഡേരൻപൂർ സ്വദേശി സുശാന്ത നായക്കിന്റെ മകൻ ചന്ദൻ നായക്കിനെ (18) ആണ് കണ്ണൂർ ടൗൺ പോലീസ് പിടികൂടിയത്.

തിങ്കളാഴ്ച പുലർച്ചെയാണ് ഓഫീസ് കുത്തിത്തുറന്ന് അലമാരയിൽ കറുത്ത ബാഗിൽ സൂക്ഷിച്ചിരുന്ന 1,50,000 രൂപ പ്രതി കവർന്നത്. തുടർന്ന് സ്ഥാപനമുടമയായ ചിറക്കൽ അലവിൽ സ്വദേശി കെ. അമേഷ് ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് അതിവിദഗ്ധമായി പ്രതിയെ ടൗണിൽ വെച്ച് തന്നെ പിടികൂടുകയായിരുന്നു. മോഷ്ടിച്ച ബാഗും പണവും പ്രതിയിൽ നിന്നും പോലീസ് കണ്ടെടുത്തു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!