പള്ളിമുറ്റത്ത് സ്നേഹവിരുന്നൊരുക്കി ഒലിവ് കമ്മ്യൂണിറ്റി; നൂഞ്ഞേരിയിൽ ഇഫ്താർ സംഗമവും ദുആ മജ്‌ലിസും സംഘടിപ്പിച്ചു

Kannadiparamba online news
Screenshot

നൂഞ്ഞേരി: റമദാനിന്റെ പുണ്യം പങ്കുവെച്ച് നൂഞ്ഞേരി സിദ്ധിക്ക് പള്ളിയിൽ ഒലിവ് കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ ഇഫ്താർ സംഗമവും ദുആ മജ്‌ലിസും സംഘടിപ്പിച്ചു. വർഷങ്ങളായി ഒലിവ് കമ്മ്യൂണിറ്റി നടത്തിവരാറുള്ള ഇഫ്താർ വിരുന്ന് ഇത്തവണയും ഏറെ ശ്രദ്ധേയമായി. പള്ളി കമ്മിറ്റി അംഗങ്ങളുടെ പൂർണ്ണ സഹകരണത്തോടെ വിവിധതരം വിഭവങ്ങളും പഴവർഗ്ഗങ്ങളും ഉൾപ്പെടുത്തിയാണ് നോമ്പുതുറ ഒരുക്കിയത്.

സംഗമത്തിൽ ദർസ് വിദ്യാർത്ഥികൾ, നാട്ടുകാർ, അന്യസംസ്ഥാന തൊഴിലാളികൾ, വാർഡ് മെമ്പർ സി.എച്ച്. ഹിളർ എന്നിവർ പങ്കെടുത്തു. സിദ്ധിക്ക് പള്ളി ഖത്തീബ് മുഹമ്മദ്‌ കുഞ്ഞി സഖാഫി അധ്യക്ഷത വഹിച്ച ചടങ്ങിൽ നൂഞ്ഞേരി മഹല്ല് ഖത്തീബ് അഷ്‌റഫ്‌ അൽ ഖാസിമി ദുആ മജ്‌ലിസിന് നേതൃത്വം നൽകി.

ഒലിവ് പ്രവർത്തകരായ സർമത് കെ, മുഹമ്മദ്‌ കെ.സി, മുനീർ എ, അൻസാർ, നിസാർ കെ, അദ്നാൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സംഗമത്തോട് സഹകരിച്ച എല്ലാവർക്കും ഒലിവ് മെമ്പർ നാസർ കെ. നന്ദി രേഖപ്പെടുത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!