നാറാത്ത്: പുല്ലൂപ്പിയിലെ അസുഖബാധിതയായ അനുഷയുടെ ചികിത്സയ്ക്കായി നാറാത്ത് പഞ്ചായത്ത് ഹരിതകർമ്മ സേനയുടെ കാരുണ്യ സ്പർശം. നാടിന്റെ ശുചിത്വത്തിന് കാവലാകുന്നതിനൊപ്പം ഈ ജീവകാരുണ്യ പ്രവർത്തനത്തിലും പങ്കുചേർന്ന് ഹരിതകർമ്മ സേന സമാഹരിച്ച തുക ചികിത്സാ സഹായ കമ്മിറ്റിക്ക് കൈമാറി.
ചികിത്സാ സഹായ കമ്മിറ്റി ചെയർമാൻ നൗഫൽ കെ.പി, കൺവീനർ ബിജു ജോൺ, വൈസ് ചെയർമാൻ നസ്രിയ എന്നിവർ ചേർന്ന് ഹരിതകർമ്മ സേനാംഗങ്ങളിൽ നിന്നും തുക ഏറ്റുവാങ്ങി. അനുഷയ്ക്ക് ജീവശ്വാസമേകാൻ മുന്നിട്ടിറങ്ങിയ ഹരിതകർമ്മ സേനയിലെ മുഴുവൻ അംഗങ്ങൾക്കും നാട്ടുകാരുടെ പേരിൽ കമ്മിറ്റി ഭാരവാഹികൾ ഹൃദ്യമായ നന്ദി രേഖപ്പെടുത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

