
പള്ളിപ്പറമ്പ: ആതുരസേവന രംഗത്ത് കഴിഞ്ഞ മൂന്നു വർഷത്തിലധികമായി മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിവരുന്ന കൊളച്ചേരി മേഖല പുക്കോയ തങ്ങൾ ഹോസ്പീസിന്റെ (PTH) ആഭിമുഖ്യത്തിൽ കാരുണ്യ സംഗമവും ഇഫ്താറും സംഘടിപ്പിച്ചു. പള്ളിപ്പറമ്പ പി.ടി.എച്ച് ഹോം കെയർ സെൻ്ററിൽ നടന്ന പരിപാടിയിൽ വിവിധ തുറകളിലുള്ള നേതാക്കൾ, പണ്ഢിതന്മാർ, ജനപ്രതിനിധികൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു.
കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ കെ.പി. താഹിർ കാരുണ്യ സംഗമത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. കൊളച്ചേരി മേഖല പി.ടി.എച്ച് പ്രസിഡണ്ട് മുസ്തഫ കോടിപ്പൊയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കീച്ചേരി അബ്‌ദുൽ ഗഫൂർ മൗലവി മുഖ്യപ്രഭാഷണം നടത്തി.
കണ്ണൂർ ഡി.സി.സി ജനറൽ സെക്രട്ടറി കെ.എം. ശിവദാസൻ, കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി. ഷമീമ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.സി.പി. ഫൗസിയ, ഗ്രാമ പഞ്ചായത്ത് മെമ്പർ ടിൻ്റു സുനിൽ, ജമാൽ കമ്പിൽ, അഫ്സൽ കയ്യങ്കോട്, ടി.വി. ഹസൈനാർ മാസ്റ്റർ, എം.എം. സഅദി പാലത്തുങ്കര, ഡോക്‌ടർ ഹാരിസ് ദാരിമി, എം. അബ്ദുൽ അസീസ് ഹാജി, സയ്യിദ് ആറ്റക്കോയ തങ്ങൾ, അബ്ദുൽ ഖാദർ മൗലവി തരിയേരി, പി.കെ. ശംസുദ്ദീൻ, എം.കെ. കുഞ്ഞഹ്മദ് കുട്ടി, കെ. ജുബൈർ മാസ്റ്റർ, എ.എ. ഖാദർ, പി.പി. താജുദ്ദീൻ, കെ.കെ.എം. ബഷീർ മാസ്റ്റർ, ഉസ്മാൻ പാട്ടയം എന്നിവർ ആശംസകൾ നേർന്നു.
സെക്രട്ടറി ഹാഷിം കാട്ടാമ്പള്ളി ഏവർക്കും സ്വാഗതം ആശംസിച്ചു. ട്രഷറർ അഹ്‌മദ് തേർളായി നന്ദി രേഖപ്പെടുത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

