കണ്ണൂർ: ഔദ്യോഗിക കൃത്യനിർവഹണത്തിലെ മികവിനും സമർപ്പണത്തിനും കണ്ണൂർ റെയിൽവേയിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ (ASI) സുരേഷ് കക്കറയ്ക്ക് ഡി.ജി.പിയുടെ ‘ബാഡ്ജ് ഓഫ് ഹോണർ’ ബഹുമതി. ഇക്കൊല്ലം സംസ്ഥാനത്ത് റെയിൽവേ പോലീസിൽ നിന്ന് ഈ അവാർഡിന് അർഹനായ ഏക പോലീസ് ഉദ്യോഗസ്ഥൻ കൂടിയാണ് അദ്ദേഹം.
നിരവധി കേസുകളിൽ പ്രതികളെ കണ്ടെത്തുന്നതിലും, കാണാതായ ആളുകളെ കണ്ടെത്തുന്നതിലും, യാത്രക്കാരുടെ നഷ്ടപ്പെട്ട സ്വർണ്ണം ഉൾപ്പെടെയുള്ള സാധനങ്ങൾ വീണ്ടെടുത്ത് നൽകുന്നതിലും കാണിച്ച മികച്ച പ്രകടനമാണ് ഈ അംഗീകാരത്തിന് അർഹനാക്കിയത്. ട്രെയിനും പ്ലാറ്റ്ഫോമിനുമിടയിൽപ്പെട്ട ഒരു യാത്രക്കാരനെ സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷിച്ച് സുരേഷ് മാതൃകയായിരുന്നു. ഈ അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
മുമ്പ് ഡി.വൈ.എസ്.പിമാരുടെ ക്രൈം സ്‌ക്വാഡിൽ അംഗമായിരിക്കെ മോഷണ കേസുകൾ ഉൾപ്പെടെ നിരവധി സങ്കീർണ്ണമായ കേസുകൾ തെളിയിച്ച പോലീസ് സംഘത്തിൽ അദ്ദേഹം പ്രവർത്തിച്ചിരുന്നു. മികച്ച സേവനത്തിന് മുൻപ് മുഖ്യമന്ത്രിയുടെ പോലീസ് മെഡലും ഇദ്ദേഹം നേടിയിട്ടുണ്ട്. ജനങ്ങളോട് ചേർന്ന് നിൽക്കുന്ന ഒരു ഉദ്യോഗസ്ഥന്റെ മികവിനുള്ള അർഹമായ അംഗീകാരമാണിത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

