ലോറി ഓടിക്കുന്നതിനിടെ ഹൃദയാഘാതം; ടാങ്കർലോറിഡ്രൈവർ മരിച്ചു

Kannadiparamba online news
Screenshot

ചൊക്ലി: ലോറി ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം അനുഭവപ്പെട്ടു. നിയന്ത്രണം വിട്ട ടാങ്കർ ലോറി പാതയോരത്തെ മതിലിലിടിച്ചു നിന്നു. സീറ്റിൽ കുഴഞ്ഞുവീണ ഡ്രൈവറെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെസ്റ്റ് പള്ളൂരിലെ കണ്ണോത്ത് ഹൗസിൽ ചന്ദ്രനാണ് (72) മരിച്ചത്.

ശനിയാഴ്ച വൈകീട്ട് ആറ് മണിയോടെ കാഞ്ഞിരത്തിൻകീഴിൽ രാമവിലാസം സ്കൂളിനടുത്ത കല്ലിൽമൊട്ടയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വെസ്റ്റ് പള്ളൂർ മുരളി ട്രേഡിങ് കമ്പനി പെട്രോൾ പമ്പിലെ ദീർഘകാലമായി ടാങ്കർ ലോറി ഡ്രൈവറാണ് മരിച്ച ചന്ദ്രൻ. ഫാറൂഖ് ഇന്ത്യൻ ഓയിൽ ഡിപ്പോയിൽനിന്ന് ഇന്ധനവുമായെത്തി പള്ളൂർ പമ്പിൽ ലോഡ് ഇറക്കിയ ശേഷം മേക്കുന്ന് മത്തിപ്പറമ്പിലെ മറ്റൊരു പമ്പിലേക്ക് ലോറി പാർക്ക് ചെയ്യാൻ പോകുകയായിരുന്നു അദ്ദേഹം.

കല്ലിൽമൊട്ട റോഡിലെ ഇറക്കത്തിൽ വെച്ച് ഡ്രൈവർക്ക് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട ലോറി പാതയോരത്തെ മതിലിലിടിച്ച് നിൽക്കുകയായിരുന്നു. സീറ്റിൽ കുഴഞ്ഞനിലയിൽ കണ്ട ചന്ദ്രനെ നാട്ടുകാർ ഉടൻ തന്നെ ചൊക്ലി മെഡിക്കൽ സെന്ററിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: മാലതി (ഉഷ). മകൾ: ഷാർമിള (ഓസ്ട്രേലിയ). മരുമകൻ: വിജുനാഥ്. സഹോദരങ്ങൾ: സരള, വിജയൻ (ഡ്രൈവർ, ഗ്യാസ് ഹൗസ്).

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!