‘ജനങ്ങളോടൊപ്പം ജനപ്രതിനിധി’; എടക്കാട് ബ്ലോക്ക് പഞ്ചായത്ത് കൊളച്ചേരി ഡിവിഷൻ തല ജനസമ്പർക്ക പരിപാടി സംഘടിപ്പിച്ചു

Anees kannadiparamba

കൊളച്ചേരി: ജനങ്ങളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും നേരിട്ടറിയാൻ ലക്ഷ്യമിട്ട് എടക്കാട് ബ്ലോക്ക് പഞ്ചായത്ത് കൊളച്ചേരി ഡിവിഷൻ തലത്തിൽ ‘ജനങ്ങളോടൊപ്പം ജനപ്രതിനിധി’ ജനസമ്പർക്ക പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. ബിജു നിർവഹിച്ചു.

ഡിവിഷൻ അംഗം ശ്രീധരൻ സംഘമിത്ര ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രശസ്ത സിനിമാ താരം സന്തോഷ് കീഴാറ്റൂർ ജനസമ്പർക്ക പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ. ബിന്ദു ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ജോയൻ്റ് ബി.ഡി.ഒ ടി.വി. രഘുവരൻ പദ്ധതി വിശദീകരണം നടത്തി.

ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സി. പുരുഷോത്തമൻ, പി.കെ. ദീപ, പ്രസന്ന ശശീന്ദ്രൻ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ കെ. അനിൽകുമാർ, കെ. ബാലസുബ്രഹ്മണ്യൻ, കെ. ദീപ, എം.വി. ഷിജിൻ, പി.പി. നാരായണൻ, നാടക പ്രവർത്തകൻ വത്സൻ കൊളച്ചേരി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കെ. രാമകൃഷ്ണൻ മാസ്റ്റർ ഏവർക്കും സ്വാഗതം ആശംസിച്ചു. പി.പി. കുഞ്ഞിരാമൻ നന്ദി രേഖപ്പെടുത്തി.

ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം വാടി സജി അവതരിപ്പിച്ച ‘മക്കൾ’ എന്ന ഏകപാത്ര നാടകവും യുവധാര വനിതാവേദി അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!