പ്രവാസി സംഘം നാറാത്ത് പഞ്ചായത്ത് തല കുടുംബ സംഗമം കെ.വി. സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു

Kannadiparamba online news

കണ്ണാടിപ്പറമ്പ്: കേരള പ്രവാസി സംഘത്തിന്റെ നേതൃത്വത്തിൽ നാറാത്ത് പഞ്ചായത്ത് തല കുടുംബ സംഗമം സംഘടിപ്പിച്ചു. കണ്ണാടിപ്പറമ്പ് ദേശാസേവ സ്കൂളിൽ വെച്ച് നടന്ന വിപുലമായ പരിപാടി അഴീക്കോട് എം.എൽ.എ കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു. കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി പ്രശാന്ത് കുട്ടാമ്പള്ളി സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തി.

പ്രവാസി സംഘം കണ്ണാടിപ്പറമ്പ് വില്ലേജ് പ്രസിഡന്റ് പി.പി. രാധാകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കെ.വി. ശിവൻ, നാറാത്ത് പഞ്ചായത്ത് മെമ്പർമാരായ എ. പുരുഷോത്തമൻ, മിനി ദിനേശൻ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

സംഘം കണ്ണാടിപ്പറമ്പ് വില്ലേജ് സെക്രട്ടറി കെ.എം. ഗിരീശൻ ഏവർക്കും സ്വാഗതം പറഞ്ഞു. സംഘം നാറാത്ത് വില്ലേജ് സെക്രട്ടറി എ. ബാബുരാജ് നന്ദി രേഖപ്പെടുത്തി. പ്രവാസികളും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ നിരവധി പേർ സംഗമത്തിൽ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!