നാറാത്ത്: പുണ്യങ്ങളുടെ പൂക്കാലമായ റമദാനിൽ അർഹരായവർക്ക് കൈത്താങ്ങായി ഐ.എൻ.എൽ (INL) നാറാത്ത് പഞ്ചായത്ത് കമ്മിറ്റി റമദാൻ റിലീഫ് വിതരണം ചെയ്തു. മർഹൂം മെഹബൂബെ മില്ലത്ത് ഇബ്രാഹിം സുലൈമാൻ സേട്ടു സാഹിബിന്റെ സ്മരണാർത്ഥം എല്ലാ വർഷവും നടത്തിവരാറുള്ള റിലീഫ് വിതരണമാണ് ഈ വർഷവും സംഘടിപ്പിച്ചത്.
ഐ.എൻ.എൽ നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് എം.വി. അബ്ദുള്ളയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഐ.എൻ.എൽ ജില്ലാ പ്രവർത്തകസമിതി അംഗം ഇബ്രാഹിം കല്ലിക്കൽ ഉദ്ഘാടനം നിർവഹിച്ചു. നാടിന്റെ കാരുണ്യപ്രവർത്തനങ്ങളിൽ എക്കാലത്തും സജീവ സാന്നിധ്യമായ ഐ.എൻ.എൽ, സേട്ടു സാഹിബിന്റെ മാതൃക പിന്തുടർന്നാണ് ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വരുന്നത്.
ചടങ്ങിൽ പ്രമുഖ നേതാക്കളായ എ.വി. അബ്ദുറഹിമാൻ സാഹിബ്, മണ്ഡലം പ്രസിഡന്റ് സുബൈർ സാഹിബ്, ഹബീബ്, മണ്ഡലം സെക്രട്ടറി സമീർ എന്നിവർ സംസാരിച്ചു. മുസ്തഫ കാട്ടാമ്പള്ളി ഏവർക്കും സ്വാഗതം ആശംസിച്ചു. അബൂബക്കർ പി.എം. നന്ദി രേഖപ്പെടുത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

