കുറ്റ്യാട്ടൂർ: സർവദേശീയ വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ ലക്ഷ്യമിട്ട് കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ‘ബോധ്യം’ ക്യാമ്പയിന് (2026) തുടക്കം കുറിച്ചു. ‘Rights, Justice, Action’ (അവകാശങ്ങൾ, നീതി, കർമ്മം) എന്ന മുദ്രാവാക്യമുയർത്തി വിജിൽ ലൈറ്റ് തെളിയിച്ചുകൊണ്ടാണ് വിപുലമായ ഈ ക്യാമ്പയിൻ ലോഞ്ച് ചെയ്തത്.
‘Zero Tolerance to Violence Against Women’ (സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ പൂജ്യം സഹിഷ്ണുത) എന്നതാണ് ബോധ്യം ക്യാമ്പയിൻ മുന്നോട്ടുവെക്കുന്ന പ്രധാന ആശയം. ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധങ്ങളായ പ്രവർത്തനങ്ങളിലൂടെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. അതിക്രമങ്ങൾക്കെതിരെ സഹിഷ്ണുത വേണ്ട എന്ന ശക്തമായ ബോധ്യം സമൂഹത്തിൽ ഉയർത്തിക്കൊണ്ടുവരിക എന്നതും ക്യാമ്പയിന്റെ മുഖ്യ ലക്ഷ്യമാണ്. ജനപ്രതിനിധികളും സാമൂഹ്യപ്രവർത്തകരും നാട്ടുകാരും ക്യാമ്പയിന്റെ ഭാഗമായി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

