കെ.ജി.പി.എ കണ്ണൂർ ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളായി; ടി.വി. ചന്ദ്രൻ പ്രസിഡൻ്റ്, കെ. ഗിരീശൻ സെക്രട്ടറി

Anees kannadiparamba

കണ്ണൂർ: കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ (കെ.ജി.പി.എ) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന വാർഷിക പൊതുയോഗത്തിലാണ് ഭാരവാഹികളുടെ പ്രഖ്യാപനം നടന്നത്. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത്‌ പ്രസിഡൻ്റായ ടി.വി. ചന്ദ്രനെ ജില്ലാ പ്രസിഡൻ്റായും, കടമ്പൂർ പഞ്ചായത്ത്‌ പ്രസിഡൻ്റായ കെ. ഗിരീശനെ ജില്ലാ സെക്രട്ടറിയായും തെരഞ്ഞെടുത്തു.

എരുവേശ്ശി പഞ്ചായത്തിൽ നിന്നുള്ള ജോസഫ് പി.എം ആണ് പുതിയ വൈസ് പ്രസിഡൻ്റ്. ഇരിക്കൂരിൽ നിന്നുള്ള സി.കെ. മുഹമ്മദ് മാസ്റ്ററെ ജോയിൻ്റ് സെക്രട്ടറിയായും യോഗത്തിൽ തെരഞ്ഞെടുത്തു.

കെ.ജി.പി.എ സംസ്ഥാന സെക്രട്ടറി കെ.കെ. രാജീവൻ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു. മുൻ ജില്ലാ പ്രസിഡൻ്റ് എം. ശ്രീധരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുൻ ജില്ലാ സെക്രട്ടറി പി.സി. ഗംഗാധരൻ സ്വാഗതം പറഞ്ഞു. കെ.ജി.പി.എ സി.ഇ.ഒ മദനമോഹനൻ യോഗത്തിൽ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!