മുണ്ടേരി അംബേദ്കര്‍ ഗ്രാമം വികസനപദ്ധതി പൂര്‍ത്തീകരിച്ചു

Kannadiparamba online news

മുണ്ടേരി: സംസ്ഥാന പട്ടികജാതി വികസന വകുപ്പിന് കീഴില്‍ മുണ്ടേരി ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കിയ അംബേദ്കര്‍ ഗ്രാമം വികസന പദ്ധതി പൂര്‍ത്തീകരണത്തിന്റെ ഉദ്ഘാടനം രജിസ്‌ട്രേഷന്‍, മ്യൂസിയം പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വ്വഹിച്ചു. മുണ്ടേരി പട്ടികജാതി നഗറില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ റസീന അധ്യക്ഷയായി.

പട്ടികജാതി വികസന വകുപ്പിന്റെ 2021-22 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപ വിനിയോഗിച്ചാണ് പട്ടികജാതി നഗറിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടുള്ള വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. ശ്മശാനം നവീകരണം, സൗന്ദര്യവല്‍ക്കരണം, കളിസ്ഥല നിര്‍മാണം, സോളാര്‍ വിളക്കുകള്‍ സ്ഥാപിക്കല്‍, റോഡ് ടാറിംഗ്, നടപ്പാതകളില്‍ ഇന്റര്‍ലോക്ക് വിരിക്കല്‍, ഭവനങ്ങളുടെ പുനരുദ്ധാരണം, വാട്ടര്‍ മീറ്റര്‍ സ്ഥാപിക്കല്‍ എന്നീ പ്രവൃത്തികളാണ് പൂര്‍ത്തീകരിച്ചത്.

എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിജു മുഖ്യാതിഥിയായി. നിര്‍മിതി കേന്ദ്രം സൈറ്റ് എഞ്ചിനീയര്‍ ജി ഷിഗിന്‍ പ്രോജക്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുണ്ടേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ സനേഷ്, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഹാരിസ് പടന്നോട്ട്, മുണ്ടേരി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഇ ജീജ, കെ ജഗജീവന്‍, സംസ്ഥാന പട്ടികജാതി ഉപദേശക സമിതി അംഗം കെ ജനാര്‍ദ്ദനന്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ഒ.പി രാധാകൃഷ്ണന്‍, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പട്ടിക ജാതി വികസന ഓഫീസര്‍ കെ.വി വിജയന്‍, മുണ്ടേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബി ദിലീപ്, മുന്‍ മുണ്ടേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പങ്കജാക്ഷന്‍, പി ചന്ദ്രന്‍, പി രാമകൃഷ്ണന്‍, എ രാജന്‍, പി.കെ രാഘവന്‍, മുഹമ്മദ് സഹീര്‍ എന്നിവര്‍ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!