പഴയങ്ങാടി: ക്വാട്ടേർസിൽ പോലീസും ഡാൻസാഫ് സ്ക്വാഡും നടത്തിയ റെയ്ഡിൽ 2.270 ഗ്രാം എംഡിഎം എ യും3.200 ഗ്രാം കഞ്ചാവുമായി യുവാവിനെ അറസ്റ്റു ചെയ്തു. മാട്ടൂൽ തങ്ങൾ പള്ളിച്ചാലിലെ പി. സാജിദിനെ(33) യാണ് പഴയങ്ങാടി എസ്.ഐ കെ. ഷുഷൈബിൻ്റെ നേതൃത്വത്തിൽ പോലീസും റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് പോലീസ് സംഘം നടത്തിയ റെയ്ഡിലാണ് എംഡിഎംഎയും കഞ്ചാവും വില്പനക്ക് ഉപയോഗിച്ചത്രാസും,വലിക്കാൻ ഉപയോഗിച്ച ഗ്ലാസ് പൈപ്പും , ഒ സി ബി പേപ്പറും പ്ലാസ്റ്റിക് കവറുകളും ക്വാട്ടേർസിൽ നിന്നും പിടിച്ചെടുത്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

