തളിപ്പറമ്പ്: മാരക ലഹരി മരുന്നായ എംഡിഎംഎ വിൽപനക്കിടെ യുവാവിനെ തളിപ്പറമ്പ് പോലീസും റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടി. ധർമ്മശാല കോൾ മൊട്ടയിലെ ശ്രേയസിൽ പി കെ. ശ്രീരാഗിനെ (32) യാണ് തളിപ്പറമ്പ് എസ്.ഐ. കെ എസ് നിതിൻ്റെ നേതൃത്വത്തിൽ പോലീസും ഡാൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടിയത്. ഇന്നലെ വൈകുന്നേരം. 5.10 മണിക്ക് കോൾമൊട്ടയിൽ വെച്ചാണ് മാരക ലഹരി മരുന്നായ 3.6309 ഗ്രാം എംഡിഎം എ യുമായി യുവാവിനെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റു ചെയ്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

