കേന്ദ്ര സർക്കാരിന്റെ തൊഴിൽ നിഷേധത്തിനെതിരെ ഡി.വൈ.എഫ്.ഐ യൂത്ത് മാർച്ച് നാളെ; കണ്ണാടിപ്പറമ്പിൽ വിപുലമായ ഒരുക്കങ്ങൾ

Kannadiparamba online news

കണ്ണാടിപ്പറമ്പ്: കേന്ദ്ര സർക്കാരിന്റെ തൊഴിൽ നിഷേധ നയങ്ങൾക്കും യുവജനങ്ങളോടുള്ള അവഗണനയ്ക്കുമെതിരെ ഡി.വൈ.എഫ്.ഐ കണ്ണാടിപ്പറമ്പ് ഈസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ (മാർച്ച് 8, ഞായർ) വിപുലമായ ‘യൂത്ത് മാർച്ച്’ സംഘടിപ്പിക്കും. വൈകുന്നേരം 3 മണിക്ക് പുതിയപറമ്പിൽ നിന്നാണ് മാർച്ച് ആരംഭിക്കുന്നത്. ഡി.വൈ.എഫ്.ഐ മുൻ മയ്യിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.സി. രാജേഷ് യൂത്ത് മാർച്ചിന്റെ ഉദ്ഘാടനം നിർവഹിക്കും.

ഡി.വൈ.എഫ്.ഐ കണ്ണാടിപ്പറമ്പ് ഈസ്റ്റ് മേഖല സെക്രട്ടറി പി.പി. അഭിജിത്താണ് ജാഥാ ക്യാപ്റ്റൻ. മേഖല പ്രസിഡന്റ് അനഘ. കെ ജാഥാ മാനേജറായും, മേഖല ട്രഷറർ ശരത് എം വൈസ് ക്യാപ്റ്റനായും ജാഥയ്ക്ക് നേതൃത്വം നൽകും.

പുതിയപറമ്പിൽ നിന്നാരംഭിക്കുന്ന ജാഥയ്ക്ക് അഞ്ച് പ്രധാന കേന്ദ്രങ്ങളിൽ സ്വീകരണം നൽകും. വാരംകടവ്, മാതോടം എൽ.പി സ്കൂളിന് സമീപം, ചവിട്ടടി പാറ ,വയപ്രം എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വാരംറോഡിൽ ജാഥ സമാപിക്കും.

തുടർന്ന് വാർറോഡിൽ നടക്കുന്ന സമാപന സമ്മേളനം സി.പി.ഐ.എം കണ്ണാടിപ്പറമ്പ് എൽ.സി അംഗം കാണി ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. രാജ്യത്തെ യുവജനത നേരിടുന്ന രൂക്ഷമായ തൊഴിലില്ലായ്മയ്ക്കും കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കുമെതിരെ പ്രതിഷേധം ഇരമ്പുന്ന മാർച്ചിൽ നിരവധി യുവജനങ്ങൾ അണിനിരക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!