ദാറുൽഹുദാ ഡിഗ്രി പരീക്ഷ, ഒന്നാം റാങ്ക് ദാറുൽഹസനാത്തിന്

Anees kannadiparamba

കണ്ണാടിപ്പറമ്പ്: ദാറുൽഹുദാ ഇസ്ലാമിക് സർവ്വകലാശാലയുടെ 2025-26 അധ്യയന വർഷത്തെ യുജിഫൈനൽ പരീക്ഷാഫലങ്ങൾ പുറത്തുവന്നപ്പോൾ കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോളേജ് ചരിത്ര നേട്ടം കൈവരിച്ചു. കേരളത്തിനകത്തും പുറംസംസ്ഥാനങ്ങളിലുമായി സ്ഥിതിചെയ്യുന്ന ദാറുൽഹുദാ യുടെ വിവിധ യുജി സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ പങ്കെടുത്ത ഡിഗ്രി ഫൈനൽ പരീക്ഷയിൽ 95.43% മാർക്ക് വാങ്ങി ദാറുൽ ഹസനാത്ത് വിദ്യാർത്ഥി മുഹമ്മദ് വിപി നൂഞ്ഞേരി ഒന്നാം റാങ്ക് കരസ്ഥമാക്കി.
കഴിഞ്ഞ ഒക്ടോബറിൽ ഒമാനിൽ വച്ച് നടന്ന ഖത്തർഡിബേറ്റ് ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ ഇന്ത്യൻ ടീമിലെ അംഗം കൂടിയാണ് മുഹമ്മദ്. വിവിധ ദേശീയ,അന്തർദേശീയ പരിപാടികളിൽ പങ്കെടുത്ത മുഹമ്മദ്,കഴിഞ്ഞവർഷം ദാറുൽഹുദാ വിദ്യാർത്ഥികളിലെ മികച്ച അക്കാദമീഷ്യനായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്
ദാറുൽഹുദാ സീനിയർ സെക്കൻഡറി വിഭാഗം ഫൈനൽ പരീക്ഷയിൽ 95.57% മാർക്ക് നേടി മുഹമ്മദ് റയ്യാൻ കുന്നുംകൈ ടോപ്പേഴ്സ് ലിസ്റ്റിൽ ഉയർന്ന സ്ഥാനം കരസ്ഥമാക്കി.
പുതിയ അധ്യയന വർഷത്തേക്കുള്ള അപേക്ഷ മാർച്ച് 15 വരെ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷകരുടെ സൗകര്യം പരിഗണിച്ച് 95391295,9747544962 എന്നീ നമ്പറിൽ ബന്ധപ്പെട്ടാൽ അപേക്ഷ നടപടികൾ പൂർത്തീകരിക്കാവുന്നതാണ്

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!