കൊളച്ചേരി: പ്രദേശവാസികളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് കൊളച്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിന് (FHC) പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ (മാർച്ച് 8, ഞായറാഴ്ച) നടക്കും. ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കുന്ന വിപുലമായ ചടങ്ങിൽ തളിപ്പറമ്പ് എം.എൽ.എ എം.വി. ഗോവിന്ദൻ മാസ്റ്റർ പുതിയ കെട്ടിടം നാടിന് സമർപ്പിക്കും.
കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി. ഷമീമ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിക്കും. ജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ടതും ആധുനികവുമായ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കാൻ പുതിയ കെട്ടിടം യാഥാർത്ഥ്യമാകുന്നതോടെ സാധിക്കും. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ, സാമൂഹ്യ, ആരോഗ്യ രംഗത്തെ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

