പുല്ലൂപ്പി: അർബുദം ബാധിച്ച് ചികിത്സയിൽ കഴിയുന്ന പുല്ലൂപ്പി 13-ാം വാർഡിലെ അനുഷയുടെ (38) തുടർചികിത്സാ ഫണ്ടിലേക്ക് തുക സമാഹരിക്കുന്നതിനായി നാളെ (മാർച്ച് 7, ശനിയാഴ്ച) സാന്ത്വനയാത്ര സംഘടിപ്പിക്കുന്നു. പുല്ലൂപ്പി റൂട്ടിലോടുന്ന ‘സുൽത്താൻ’ ബസ്സാണ് ഈ കാരുണ്യയാത്രയ്ക്കായി നിരത്തിലിറങ്ങുന്നത്.
നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ രൂപീകരിച്ച ‘അനുഷ ചികിത്സാ സഹായ കമ്മിറ്റി’യുടെ ഫണ്ട് സമാഹരണത്തിന്റെ ഭാഗമായാണ് ബസ് ജീവനക്കാരും ഉടമകളും ചേർന്ന് ഈ മാതൃകാപരമായ ചുവടുവെപ്പ് നടത്തുന്നത്. നാളത്തെ യാത്രയിൽ നിന്നുള്ള മുഴുവൻ വരുമാനവും അനുഷയുടെ ചികിത്സയ്ക്കായി കൈമാറും.
ഈ കാരുണ്യയാത്രയുമായി മുഴുവൻ നാട്ടുകാരും യാത്രക്കാരും സഹകരിക്കണമെന്നും, തങ്ങളാൽ കഴിയുന്ന സാമ്പത്തിക സഹായങ്ങൾ നൽകി അനുഷയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഒപ്പം നിൽക്കണമെന്നും കമ്മിറ്റി ഭാരവാഹികൾ അഭ്യർത്ഥിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

