മയ്യിൽ: സ്വത്ത് തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച നാലുപേർക്കെതിരെ പരാതിയിൽ പോലീസ് കേസെടുത്തു. കണ്ണാടിപ്പറമ്പ് മാതോടത്തെ ടി. സന്തോഷ് കുമാറിൻ്റെ (48) പരാതിയിലാണ് ഷിജിൽ, ജനാർദ്ദനൻ ഷാജി, ഷബിൻ എന്നിവർക്കെതിരെ മയ്യിൽ പോലീസ് കേസെടുത്തത്. കഴിഞ്ഞ ഫെബ്രവരി മാസം 26ന് രാത്രി 8.30 മണിക്ക് പരാതിക്കാരൻ്റെ മാതോടത്തെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതികൾ പിടിച്ചു വലിച്ചു മുറ്റത്തേക്കിട്ട് ഒന്നാം പ്രതി ഇരുമ്പ് കമ്പി കൊണ്ട് തലയ്ക്കടിക്കുകയും രണ്ടാം പ്രതിമരപ്പലക കൊണ്ട് പരാതിക്കാരൻ്റെ ഇടതു കയ്യിൽ അടിച്ചും പരിക്കേൽപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്. പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സ നേടി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

