അനുമോദനവുംസ്പോർട്സ് കിറ്റ് വിതരണവും.

Kannadiparamba online news

ചെങ്ങളായി ഗ്രാമപഞ്ചായത്ത് ജില്ലാ – ബ്ലോക്ക് കേരളോത്സവ വിജയികൾക്കുള്ള അനുമോദനവും ഗ്രാമപഞ്ചായത്ത് പരിധിയിലെ രജിസ്ട്രേഡ് ക്ലബ്ബുകൾക്കുള്ള സ്പോർട്സ് കിറ്റ് വിതരണവും സംഘടിപ്പിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രവീന്ദ്രൻ പി ഉൽഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിപിന ബി പി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ കെ രവി , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബിന്ദു എം വി, രാജൻ പി.വി എന്നിവർ ആശംസ പ്രസംഗം നടത്തി. അസിസ്റ്റൻറ് സെക്രട്ടറി താഹിറ പി യു സ്വാഗതവും ഇംപ്ലിമെൻ്റിംഗ് ഓഫീസർ പി രമദേവി നന്ദിയും പറഞ്ഞു. ചടങ്ങിൽ ജനപ്രതിനിധികൾ,ജീവനക്കാർ, കേരളോത്സവ വിജയികൾ, യുവജന ക്ലബ് ഭാരവാഹികൾ, വായനശാല പ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!