കൊളച്ചേരി: എടക്കാട് ബ്ലോക്ക് പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കർഷകർക്കായി നടപ്പിലാക്കുന്ന ഇടവിള കൃഷി കിറ്റ് വിതരണത്തിന് കൊളച്ചേരിയിൽ തുടക്കമായി. കൊളച്ചേരി കൃഷി ഭവനിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ശ്രീധരൻ സംഘമിത്ര കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. കർഷകർക്ക് പ്രധാന കൃഷികൾക്കൊപ്പം അധിക വരുമാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.സി.പി ഫൗസിയ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.വി ഷമീമ മുഖ്യാതിഥിയായി പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ പി. ഫസീല, പഞ്ചായത്ത് മെമ്പർമാരായ കെ.പി സജീവ്, യൂസഫ് എന്നിവർ കർഷകർക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കൃഷി ഓഫീസർ പി.വി മോഹനൻ ഏവർക്കും സ്വാഗതം പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

