പുല്ലൂപ്പി: കുറച്ചു നാളായി അർബുദം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കണ്ണാടിപ്പറമ്പ് പുല്ലൂപ്പി 13-ാം വാർഡിലെ അനുഷയുടെ (38) ചികിത്സാ സഹായ കമ്മിറ്റിക്ക് പുല്ലൂപ്പി സംഘവേദിയുടെ നേതൃത്വത്തിൽ ധനസഹായം കൈമാറി. സാമൂഹിക പ്രതിബദ്ധതയുടെയും കാരുണ്യത്തിന്റെയും മാതൃകയായാണ് സംഘവേദി പ്രവർത്തകർ സഹായവുമായി എത്തിയത്.
ധനസഹായ വിതരണ ചടങ്ങിൽ ചികിത്സാ സഹായ കമ്മിറ്റി കൺവീനർ ബിജു ജോൺ, ചെയർമാൻ നൗഫൽ എന്നിവർ പങ്കെടുത്തു. സംഘവേദി പ്രവർത്തകരായ ടി. സഹജൻ, മാത്തൻ പവിത്രൻ, കൊരട്ടി രജ്ജിത്ത്, ഒ.പി ഗിരീശൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
സഹായങ്ങൾ നൽകാൻ:
കമ്മിറ്റി പുറത്തിറക്കിയ പോസ്റ്ററിലെ ക്യു.ആർ കോഡ് (QR Code) വഴിയോ, താഴെ നൽകിയിട്ടുള്ള ബാങ്ക് അക്കൗണ്ട് വഴിയോ സുമനസ്സുകൾക്ക് സാമ്പത്തിക സഹായം നൽകാവുന്നതാണ്.

• Account Name: ANUSHA CHIKILSASAHAYA COMMITTEE
• Bank: Kannadiparamba Service Co-operative Bank Ltd., Evening Branch, Kannadiparamba
• Account Number: 041970004974
• IFSC Code: ICIC0000104
• ബന്ധപ്പെടേണ്ട നമ്പറുകൾ: 9496242118, 8075270851, 8157909199.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

