കണ്ണാടിപ്പറമ്പ് നോർത്ത് പുല്ലൂപ്പിനഗറിൽ അംബേദ്‌കർ ഗ്രാമം പദ്ധതി പൂർത്തീകരണ ഉദ്ഘാടനം ഇന്ന്

Kannadiparamba online news
Screenshot

കണ്ണാടിപ്പറമ്പ്: കേരള സർക്കാർ പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ അംബേദ്‌കർ ഗ്രാമം പദ്ധതിയുടെ പൂർത്തീകരണ ഉദ്ഘാടനം ഇന്ന് (മാർച്ച് 6, വെള്ളിയാഴ്ച) കണ്ണാടിപ്പറമ്പ് നോർത്ത് പുല്ലൂപ്പിനഗറിൽ നടക്കും. വൈകുന്നേരം 5 മണിക്ക് നടക്കുന്ന വിപുലമായ ചടങ്ങിൽ അഴീക്കോട് നിയോജക മണ്ഡലം എം.എൽ.എ കെ.വി. സുമേഷ് പദ്ധതി നാടിന് സമർപ്പിക്കും.

പട്ടികജാതി കോളനികളുടെ സമഗ്ര വികസനവും അടിസ്ഥാന സൗകര്യങ്ങളിലെ മുന്നേറ്റവും ലക്ഷ്യമിട്ടാണ് സംസ്ഥാന സർക്കാർ അംബേദ്കർ ഗ്രാമം പദ്ധതി നടപ്പിലാക്കുന്നത്. നാടിന്റെ വികസനത്തിന് പൊൻതൂവലായി മാറുന്ന ഈ പദ്ധതിയുടെ ഉദ്ഘാടന പരിപാടിയിൽ ജനപ്രതിനിധികളും, രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും നാട്ടുകാരും പങ്കെടുക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!