കുറ്റ്യാട്ടൂർ: ‘നവ കേരളത്തിനായി കുറ്റ്യാട്ടൂർ’, ‘ശുചിത്വം സുന്ദരം എൻ്റെ കുറ്റ്യാട്ടൂർ’ എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വനിതാ വളണ്ടിയർ പരിശീലനം സംഘടിപ്പിക്കുന്നു. ഗ്രാമപഞ്ചായത്തിൽ നടത്തിയ സ്ത്രീപദവി പഠനത്തിന്റെ തുടർപ്രവർത്തനങ്ങളുടെ ഭാഗമായാണ് വിപുലമായ പരിശീലന പരിപാടി ഒരുക്കിയിരിക്കുന്നത്.
വരുന്ന മാർച്ച് 7 ശനിയാഴ്ച രാവിലെ 9 മണിക്ക് വില്ലേജ് മുക്കിലുള്ള സലഫി ബി.എഡ് കോളേജിൽ വെച്ചാണ് പരിശീലനം നടക്കുക. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ പരിപാടി ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എം.പി. പങ്കജാക്ഷൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

