പുല്ലൂപ്പി: പുല്ലൂപ്പി ഇസ്‌ലാഹുൽ മുസ്‌ലിമീൻ സഭയുടെ ആഭിമുഖ്യത്തിൽ വിശുദ്ധ റമളാനോടനുബന്ധിച്ച് ഹൈദ്രോസ് ജുമാ മസ്‌ജിദിൽ വിപുലമായ ആത്മീയ പരിപാടികൾക്ക് തുടക്കമായി. പ്രമുഖ പണ്ഡിതൻ ഉസ്‌താദ് മുഹമ്മദ് അലി ഫൈസി ഇരിക്കൂറിന്റെ നേതൃത്വത്തിലാണ് വിവിധ പഠന ക്ലാസുകളും മജ്‌ലിസുകളും നടക്കുന്നത്.
റമളാൻ മാസത്തിൽ എല്ലാ ദിവസവും സുബ്ഹ് നിസ്കാരാനന്തരം ‘അൻവാറുതൻസീൽ’ ഖുർആൻ പഠന ക്ലാസും, തറാവീഹിന് ശേഷം ‘മജ്‌ലിസുൽ ഇൽമ്’ പഠന സദസ്സും പള്ളിയിൽ വെച്ച് നടക്കും. എല്ലാ വെള്ളിയാഴ്ചയും സുബ്ഹിക്ക് ശേഷം പ്രത്യേക സ്വലാത്ത് മജ്‌ലിസും, എല്ലാ ചൊവ്വ, ബുധൻ ദിവസങ്ങളിലും രാവിലെ 10 മണിക്ക് ഇബ്‌തിദാഉൽ ഇസ്‌ലാം മദ്രസയിൽ ‘മജ്‌ലിസുൽ ഹിദായ’ എന്ന പരിപാടിയും ഉണ്ടായിരിക്കും.
• ബദ്റോളി: റമളാൻ 18-ന് ബദ്‌ർ അനുസ്‌മരണവും ദിക്റ് സ്വലാത്ത് മജ്‌ലിസുന്നൂറും.
• മൗഇള: റമളാൻ 27-ാം രാവിൽ ഹൈദ്രോസ് ജുമാ മസ്‌ജിദ് അങ്കണത്തിൽ ഖത്‌മുൽ ഖുർആനും ദിക്റ് സ്വലാത്ത് മജ്‌ലിസും.
• ഖിയാമുല്ലൈൽ: റമളാനിലെ അവസാനത്തെ പത്തിൽ ഒറ്റയിട്ട രാവുകളിൽ പ്രത്യേക നിസ്കാരം (ഖിയാമുല്ലൈൽ).
• സിയാറത്ത്: 28-ാം രാവിൽ നിടുവാട്ട് മന്ന മഖാമിലേക്ക് സിയാറത്ത്.
ഈ ആത്മീയ സദസ്സുകളിലേക്ക് എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

